പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഭാരതത്തിൽ ഒന്നാം സ്ഥാനത്ത്..

Category : | Sub Category : General Posted on 2019-01-23 19:40:01
State/District: SSA SPO


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഭാരതത്തിൽ ഒന്നാം സ്ഥാനത്ത്..കേന്ദ്ര മാനവ ശേഷി മന്ത്രാലയം നിർദ്ദേശിച്ച അഞ്ചു മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി നീതി ആയോഗിന്റെ പരിശോധന റിപ്പോർട്ട് അനുസരിച്ചു വിദ്യാഭാസ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിൽ കേരളത്തെ മികച്ച സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനാരംഭിച്ച സർവശിക്ഷാ അഭിയാന്റെ (എസ് എസ് എ )2017-18 വർഷത്തെ നിർവഹണത്തിലാണ് കേരളം മികവ് പുലർത്തിയത്.പെൺകുട്ടികൾക്ക് സാർവത്രിക വിദ്യാഭ്യാസം നല്കുന്നതുൾപ്പെടെയുള്ള  സാമൂഹിക നീതി നിർവഹണം , വിദ്യാലയങ്ങളിലേക്കു കുട്ടികൾക്കെത്തിച്ചേരുന്നതിനുള്ള സൗകര്യമൊരുക്കൽ ,വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, വിദ്യാലയത്തിന്റെ നടത്തിപ്പ്, നല്ല ക്ലാസ് മുറികളും വൃത്തിയുള്ള ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് നീതി ആയോഗ് പരിഗണിച്ചത്.ഇവയിലാകെ  കേരളത്തിന് 826 പോയിന്റ് ലഭിച്ചു.പദ്ധതിക്കായി കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിച്ചെന്നും റിപ്പോർട്ടിലുണ്ട്.കേരളത്തിൽ 35 ലക്ഷം കുട്ടികൾ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും റിപ്പോർട്ടിലുണ്ട്.ഒന്നുമുതൽ ഏട്ടു വരെയുള്ള ക്ലാസ്സിലെ കുട്ടികൾ എസ് എസ് എ യുടെ കീഴിലും ഒൻപതു മുതൽ ഹയർ സെക്കണ്ടറി വരെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്റെ(ആർ എം എസ്  എ )യും കീഴിലുമായിരുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ ഇരു പപദ്ധതികളും സമഗ്ര ശിക്ഷ കേരളമായി മാറി.

https://m.facebook.com/story.php?story_fbid=2105342739557545&id=539381006153734

 (ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം) 

Search
Categories
Recent News