പഠനോത്സവം ജനകീയോത്സവമാക്കാന്‍ സംഘാടക സമിതിയായി

Category : | Sub Category : General Posted on 2019-01-23 11:23:37
State/District: SSA SPO


പഠനോത്സവം ജനകീയോത്സവമാക്കാന്‍ സംഘാടക സമിതിയായി

ജനുവരി 26 ലെ പഠനോത്സവം സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് തിരുവനന്തപുരം മോഡല്‍ എല്‍.പി.എസില്‍ നിര്‍വ്വഹിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴായിരത്തോളം പ്രൈമറി വിദ്യാലയങ്ങളില്‍ ജനുവരി 26 മുതല്‍ ആരംഭിക്കുന്ന പഠനോത്സവം 2019 ന്‍റെ സംസ്ഥാനതല ഉദ്ഘാടനത്തിനായുള്ള സംഘാടക സമിതി രൂപീകരിച്ചു. സമഗ്രശിക്ഷ, കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമഗ്രശിക്ഷ കേരളയാണ് പഠനോത്സവം 2019 ന്‍റെ സംഘാടകര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ജനുവരി 26 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ഗവ. മോഡല്‍ എല്‍.പി. സ്കൂളില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലാകെ ബഹുജന പങ്കാളിത്തത്തോടെയുള്ള പഠനോത്സവം 2019 ന് ആരംഭമാകും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതു വിദ്യാലയങ്ങളിലെ  പ്രൈമറി കുട്ടികള്‍ ആര്‍ജിച്ച അക്കാദമികേതര കഴിവുകളും പഠന മികവുകളും   പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് പഠനോത്സവത്തിലൂടെ. ഇക്കൊല്ലത്തെ പ്രവേശനോത്സവം വരെ നീണ്ടു നില്‍ക്കുന്ന ബഹുവിധ പരിപാടികളോടെ പഠനോത്സവത്തെ വരവേല്‍ക്കാന്‍ പൊതുവിദ്യാലയങ്ങള്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ചെയര്‍മാനായും സമഗ്രശിക്ഷ, കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടിക്കൃഷ്ണന്‍ ജനറല്‍ കണ്‍വീനറായുമുള്ള വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ജെസ്സി ജോസഫ്, സമഗ്ര ശിക്ഷ അഡീ. ഡയറക്ടറായ അനിലജോര്‍ജ്ജ്, ഡെപ്യൂട്ടി ഡയറക്ടര്‍ തങ്കച്ചന്‍, സമഗ്ര ശിക്ഷ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാരായ കെ.ജെ. ഹരികുമാര്‍, എ.കെ. സുരേഷ്കുമാര്‍, എന്‍.ടി. ശിവരാജന്‍, ഡോ. പി.പ്രമോദ്, സിന്ധു.എസ്.എസ്, ഡി.പി.ഒ. ശ്രീകുമാര്‍, ബി.പി.ഒ. നജീബ് തുടങ്ങിയവര്‍ സംസാരിച്ചു. 

Search
Categories
Recent News