കണ്ണൂർ ജില്ല പ്രൊജക്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Category : | Sub Category : General Posted on 2019-01-07 12:25:26
State/District: Kannur


കണ്ണൂർ ജില്ല പ്രൊജക്റ്റ് ഓഫീസ്  ഉദ്ഘാടനം ചെയ്തു.


സമഗ്ര ശിക്ഷ,കേരളം കണ്ണൂർ ജില്ലയുടെ നവീകരിച്ച  പ്രൊജക്റ്റ് ഓഫീസിൻറെ ഔദ്യോഗിക ഉദ്ഘാടനം സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ നിർവഹിച്ചു. സമഗ്ര ശിക്ഷ പദ്ധതി നിലവിൽ വന്ന പശ്ചാത്തലത്തിൽ  എല്ലാ ജില്ലകളിലെയും  ബി ആർ സി, ഡി പി ഒ ഓഫീസുകൾ നവീകരിക്കുന്ന  നടപടികളാരംഭിച്ചതായി  ഡയറക്ടർ അഭിപ്രായപ്പെട്ടു.   ഉദ്ഘാടനചടങ്ങിൽ കെ എസ് ടി എ സംസ്ഥാന ജനറൽ  സെക്രട്ടറി കെ. സി ഹരികൃഷ്ണന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍  പി യു രമേശന്‍, ആര്‍ എം എസ് എ മുന്‍ പ്രോജക്ട് ഓഫീസർ  കെ. എം കൃഷ്ണദാസ്,   ടി ടി ഐ പ്രിന്‍സിപ്പല്‍ പി.വി.ഹരിദാസ്തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡിപി ഒ    കെ.ആർ അശോകൻ സ്വാഗതവും, ജില്ലാ പ്രോഗ്രാം ഓഫീസര്‍  ടി.വി. വിശ്വനാഥന്‍ നന്ദിയും  പറഞ്ഞു.  

Search
Categories
Recent News