ഹയർ സെക്കണ്ടറി വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ ലളിതമാക്കാൻ പഠന പരിപോഷണ പദ്ധതിയൊരുക്കി സമഗ്ര ശിക്ഷ ,കേരളം

Category : | Sub Category : LEP Posted on 2019-01-06 09:37:50
State/District: SSA SPO


    ഹയർ സെക്കണ്ടറി വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷ ലളിതമാക്കാൻ പഠന പരിപോഷണ പദ്ധതിയൊരുക്കി സമഗ്ര ശിക്ഷ ,കേരളം

   

കണ്ണൂർ : ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ ശേഷി  വർദ്ധിപ്പിക്കുന്നതിനും, ലളിതമായി  സ്വായക്തമാക്കുന്നതിനുവേണ്ടി  സമഗ്ര ശിക്ഷ, കേരളം തയാറാക്കിയ പഠനപരിപോഷണ പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു.കൊയ്യം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്  ഉദ്ഘാടനം ചെയ്തു.സമഗ്രശിക്ഷ ,കേരളം പ്രൊജക്റ്റ് ഡയറക്ടർ ഡോ.എ.പി കുട്ടികൃഷ്ണൻ അധ്യക്ഷത  വഹിച്ചു. സമഗ്ര ശിക്ഷ കേരളയും,ഹയർ സെക്കണ്ടറി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയുടെ മൊഡ്യൂൾ തയാറാക്കിയിരിക്കുന്നത് സമഗ്രശിക്ഷയാണ്.കുട്ടികളുടെ അക്കാദമിക നിലവാരം വർദ്ധിപ്പിക്കുന്നതിനൊപ്പം ഭയരഹിതമായി ഇംഗ്ലീഷ് ഭാഷയെ സമീപിക്കാനും,ആസ്വദിച്ചു പഠിക്കുന്നതിനുമുതകുന്ന രീതിയിലാണ് ഇംഗ്ലീഷ് മൊഡ്യൂൾ തയാറാക്കിയിട്ടുള്ളത്. സമഗ്ര ശിക്ഷ,കേരളം ഗെവേണിങ്ങ് കൗൺസിൽ അംഗം  കെ.സി ഹരികൃഷ്ണൻ മൊഡ്യൂൾ പ്രകാശനം നിർവഹിച്ചു.ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ സംസ്ഥാന കൺസൽട്ടൻറ് ഡോ.പി കെ ജയരാജ് ,ഡി പി ഒ കെ.ആർ. അശോകൻ, പി യു രമേശൻ തുടിങ്ങിയവർ സംസാരിച്ചു.ഇംഗ്ലീഷ് പഠനപോഷണപരിപാടിയുടെ ത്രിദിന സംസ്ഥാന ക്യാമ്പും ഇതോടൊപ്പം ആരംഭിച്ചു.ഇ വി സന്തോഷ് കുമാർ, അരുജ എം പി തുടങ്ങിയവർ നേതൃത്വം  നൽകുന്നു.    

Search
Categories
Recent News