ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കായി പഠനപരിശീലനമൊരുക്കി സമഗ്ര ശിക്ഷ, കേരളം

Category : | Sub Category : LEP Posted on 2019-01-05 10:42:01
State/District: SSA SPO


ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹ്യുമാനിറ്റീസ് വിഷയങ്ങള്‍ക്കായി പഠനപരിശീലനമൊരുക്കി സമഗ്ര ശിക്ഷ, കേരളം

      

തിരുവനന്തപുരം : സമഗ്ര ശിക്ഷ, കേരളം ഹയര്‍ സെക്കന്‍ററി മേഖലയിലെ ഹിസ്റ്ററി, ഇക്കണോമിക്സ്, ജ്യോഗ്രഫി തുടങ്ങിയ ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള മൊഡ്യൂള്‍ പരിശീലനം ആരംഭിച്ചു. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് മൊഡ്യൂള്‍ പരിശീലനത്തിന്‍റെ ട്രൈ-ഔട്ട് ആരംഭിച്ചത്. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഹയര്‍ സെക്കന്‍ററി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി.പി. പ്രകാശന്‍ കോട്ടണ്‍ഹില്‍ സ്കൂളില്‍ നിര്‍വഹിച്ചു. പാഠപുസ്തകത്തോടൊപ്പം പ്രയോജനപ്പെടുന്ന പഠനസാമഗ്രികള്‍ സമഗ്ര ശിക്ഷയാണ് തയാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും ഒരു വിഷയത്തിന് 2 അധ്യാപകര്‍ വീതമാണ് പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് മൊഡ്യൂള്‍ വിനിമയം ചെയ്ത് ക്ലാസനുഭവം കൈവരിക്കുന്ന തരത്തിലാണ് ട്രൈ-ഔട്ട് നടത്തിയത്. സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രയാസകരമായ മേഖലകള്‍ തരണം ചെയ്യാന്‍ കഴിയുന്ന ലളിതമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്ര ശിക്ഷ മൊഡ്യൂള്‍ തയാറാക്കിയിരിക്കുന്നത്.പൈലറ്റ് പദ്ധതിയായാണ് മൂന്നു വിഷയങ്ങള്‍ക്കുവേണ്ടി ഈ വര്‍ഷം പരിശീലനം സാധ്യമാക്കിയിരിക്കുന്നത്. എലിമെന്‍ററിയിലും സെക്കന്‍ററിയിലും നടപ്പാക്കിയ ശ്രദ്ധ പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ പരിശീലനം നടപ്പാക്കുന്നത്. സംസ്ഥാന തലത്തില്‍ ഈ പദ്ധതി വ്യാപിപ്പിക്കുന്നതോടെ കുട്ടികള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ ഹ്യുമാനിറ്റീസ് വിഷയങ്ങളേയും പരീക്ഷയേയും സമീപിക്കാനാകും. സംസ്ഥാനതല ട്രൈ-ഔട്ട് ശില്‍പശാലയ്ക്ക് സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ എന്‍.ടി. ശിവരാജന്‍, എ.കെ. സുരേഷ് കുമാര്‍, ഡോ. പി. പ്രമോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.Search
Categories
Recent News