സാമൂഹിക പിന്തുണയും വ്യക്ത്യാധിഷ്ഠിത കരുതലുമാണ് ഭിന്നശേഷിക്കാരുടെ ജീവിത നിലവാരമുയര്‍ത്തുന്നത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

Category : GENERAL | Sub Category : Media and community mobilization Posted on 2019-12-03 13:02:23
State/District: SSA SPO


സാമൂഹിക പിന്തുണയും വ്യക്ത്യാധിഷ്ഠിത കരുതലുമാണ് ഭിന്നശേഷിക്കാരുടെ ജീവിത നിലവാരമുയര്‍ത്തുന്നത്  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍         സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കേരള നിയമസഭാസ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈകല്യങ്ങളെയാണ് ചികിത്സിച്ച് ഭേദമാക്കാന്‍ പ്രയാസമെന്ന്അദ്ദേഹം പറഞ്ഞു.  ഭിന്നശേഷി എന്നാല്‍ സവിശേഷ ശേഷികളുടെ അത്ഭുതങ്ങളുമായി ജനിക്കുന്ന കുട്ടികളുടെ കഴിവുകളാണെന്നും സ്പീക്കര്‍ സൂചിപ്പിച്ചു. സഹകരണം- ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വൈകല്യങ്ങളെ അതിജീവിച്ച് ലോക പ്രശസ്തയായ ഹെലന്‍ കെല്ലറുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വിശദീകരിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്വാഭാവിക വളര്‍ച്ചയ്ക്ക് സാമൂഹിക പിന്തുണ ഏറെ ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന  സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായി ക്ഷേമപെന്‍ഷനുകള്‍, പുനരധിവാസ പദ്ധതികള്‍, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന്‍റെ മുഖ്യ പരിഗണനാ വിഷയങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എട്ടാം വയസില്‍ വൈകല്യം ബാധിക്കുകയും ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ പരിശീലനത്തിലൂടെ വൈകല്യങ്ങളെ അതിജീവിക്കുകയും ചെയ്ത നെടുമങ്ങാട് ബി.ആര്‍.സിയിലെ ജഒങഗങഢഒടട പനവൂരിലെ നന്ദിത. വി. ബിജു എന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സോള്‍ (ആത്മാവ്) എന്ന കവിത സമാഹാരത്തിലെ څഎന്‍റെ നാട്چ എന്ന കവിത ആലപിച്ചുകൊണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമഗ്രശിക്ഷാ  സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന ഉള്‍ച്ചേര്‍ക്കല്‍ വിദ്യാഭ്യാസ മാതൃകകള്‍ വിശദമാക്കിക്കൊണ്ട് സ്വാഗതമാശംസിച്ചത്  സമഗ്രശിക്ഷാ കേരളം ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണനായിരുന്നു.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി. അഡ്വ. കെ ജയലക്ഷ്മി, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്,സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ. എസ്.വൈ. ഷൂജ തുടങ്ങിയവര്‍  ആശംസയര്‍പ്പിച്ചു. എസ്.എസ്.കെ  ജില്ലാ പ്രോജകട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. എന്‍. രത്നകുമാര്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സമഗ്രശിക്ഷാ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാ- ബി.ആര്‍.സിതലപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഭിന്നശേഷി ദിനാചരണത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ ബി.ആര്‍.സി.കളില്‍ നിന്നുള്ള കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

 


Search
Categories
Recent News